![INCOME TAX](/wp-content/uploads/2018/07/INCOME-TAX-1.jpg)
ന്യുഡല്‍ഹി: 2017-2018 സാമ്പത്തിക വര്‍ഷത്തിലെ ഔദ്യോഗിക കണക്കും ആദായ നികുത റിട്ടേണും സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. ഇന്നാണ് ഇത് സംബന്ധിച്ച വിവരം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 25ന് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ആദായ നികുതി റിട്ടേണിന്റെയും 2017-18 സാമ്പത്തിക വര്‍ഷത്തിലെ കണക്കും സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ല്‍ നിന്ന് ഒക്ടോബര്‍ 15ലേക്ക് മാറ്റിയിരുന്നു. ആദായ നികുതിദായകരുടെ അഭ്യാര്‍ഥന കണക്കിലെടുത്താണ് ആദായ നികുതി റിട്ടേണും കണക്കും സമര്‍പ്പിക്കേണ്ട തീയതി നീട്ടിയതെന്നും സിബിഡിറ്റി (കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്) അറിയിച്ചു. ഇത് രണ്ടാം തവണയാണ് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ആദായ നികുതി നല്‍കേണ്ട തീയതി നീട്ടുന്നത്.
Post Your Comments