NattuvarthaLatest News

​ഗുണ്ടാ അക്രമത്തിൽ യുവാവിന് കുത്തേറ്റു

ശാസ്താംകോട്ട: ​ഗുണ്ടാ അക്രമത്തിൽ യുവാവിന് കുത്തേറ്റു. മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിലെ ബൂട്ടി ഹെയർ ഡ്രസ്സിംഗ് കടയിലും വീട്ടിലും നടത്തിയ ഗുണ്ടാ അക്രമത്തെ തുടർന്നാണ് യുവാവിന്ന് കുത്തേറ്റത്. കടപ്പ കൊരണ്ടിപ്പള്ളിൽ ഗോപകുമാറിനാണ് കുത്തേറ്റത്.

മൈനാഗപ്പള്ളി പള്ളിമുക്ക് സ്വദേശിയായ യുവാവ് ഹെയർ ഡ്രസിംഗ് കടയിൽ എത്തി മുടി വെട്ടണമെന്നാവശ്യപ്പെട്ടു. എന്നാൽ ഈ സമയം കട അടച്ചിരുന്നു. കട അടച്ചെന്നും ഇനി രാവിലെ മുടി വെട്ടാമെന്നും കട നടത്തിപ്പുകാരായ തമിഴ്നാട് സ്വദേശികളായ രാജുവും സൂരേഷും പറഞ്ഞത് ഇഷ്ടപ്പെടാഞ്ഞ യുവാവ് ഇവരെ കയ്യേറ്റം ചെയ്യുകയും കടയിലെ സാധനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. ഇവിടെ ഉണ്ടായിരുന്നവർ ഇടപ്പെട്ടാണ് യുവാവിനെ പിന്തിരിപ്പിച്ചത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന ഗോപകുമാറിനോട് സുരേഷും, രാജുവും എവിടെയാണ് താമസിക്കുന്നതെന്ന് തിരക്കിയെങ്കിലും ഗോപകുമാറിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്നതിനാൽ ഗോപകുമാർ വ്യക്തമായ ഉത്തരം പറഞ്ഞില്ല.

എന്നാൽ രാത്രി 11.30 ഓടെ യുവാവിന്റെ നേതൃത്വത്തിൽ കൂടുതൽ ആളുകൾ ഗോപകുമാന്‍റെ വീട്ടിൽ എത്തി അക്രമം നടത്തുകയും ഗോപകുമാറിനെ കുത്തി പരിക്കേൽക്കുകയുമായിരുന്നു.കൈയ്ക്ക് ഗുരുതരമായി കുത്തേറ്റ ഗോപകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്താംകോട്ട പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്ക് എതിരെ കേസ്സെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button