ഹേഗ്: ഇറാന്‍ തീവ്രവാദത്തെ വളര്‍ത്താന്‍ ധനസമാഹരണം നടത്തുന്നുവെന്ന് അമേരിക്ക .ഹേഗില്‍ നടന്ന വിചാരണയ്ക്കിടെ ഇറാനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അമേരിക്ക ഉയര്‍ത്തിയത്.
ഇറാന്റെ കൈകള്‍ പരിശുദ്ധമല്ലെന്ന് പറഞ്ഞ അമേരിക്ക ലോകത്ത് നടക്കുന്ന എല്ലാ ആക്രമണങ്ങള്‍ക്കും വിമാന റാഞ്ചലിനും പിന്നില്‍ ഇറാനാണെന്നും ആരോപിച്ചു.
”രക്തക്കറയുള്ള കൈയ്യാണ് അവരുടേത്. അതെന്നും അങ്ങിനേ നിലനില്‍ക്കൂ”. കോടതിയില്‍ അമേരിക്കയ്ക്ക് വേണ്ടി ഹാജരായ റിച്ചാര്‍ഡ് വിസേക് പറഞ്ഞു. ഇറാനിലെ പലമുതിര്‍ന്ന നേതാക്കളും തിവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ആണവ നിര്‍വീകരണത്തെ അവര്‍ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിങ്കളാഴ്ച 15 പേരടങ്ങിയ ബഞ്ചാണ് അമേരിക്കയുടെ വാദങ്ങള്‍ കേട്ടത്. ഇറാന്‍ 2ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇത് സൗദിയിലും ബെയ്‌റൂത്തിലൂമായി മരിച്ച 1241 പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും.
Post Your Comments