Latest NewsNattuvartha

വിസര്‍ജ്യം പൊതിഞ്ഞ് ബാഗില്‍ വീട്ടിലേയ്ക്ക് കൊടുത്ത കേസ്; നടപടിക്കൊരുങ്ങി ചൈൽഡ് ലൈൻ

നെടുങ്കണ്ടം എസ്ഡിഐ സ്‌കൂളിൽ നിന്നാണ് വിദ്യാർഥിക്ക് ഇത്തരം ദുരനുഭവം നേരിട്ടത്

നെടുങ്കണ്ടം : അധ്യാപകർ വിദ്യാര്‍ത്ഥിയുടെ വിസര്‍ജ്ജ്യം പൊതിഞ്ഞ് സ്‌കൂള്‍ ബാഗില്‍ വെച്ച് വീട്ടിലേയ്ക്ക് കൊടുത്തുവിട്ട കേസില്‍ സ്‌കൂള്‍ അധികൃതർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തി. നെടുങ്കണ്ടം എസ്ഡിഐ സ്‌കൂളിനെതിരെ നടപടി എടുക്കുന്നതിനായി സംസ്ഥാന ബാലാവകാശ വകുപ്പിന് ശുപാര്‍ശ്ശ ചെയ്തുറിപ്പോര്‍ട്ട് നല്‍കുവാന്‍ ചൈല്‍ഡ് ലൈന്‍ തീരുമാനിച്ചു.

സെപ്റ്റംബർ 28ന് എസ്ഡിഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിസര്‍ജ്യം പൊതിഞ്ഞ്‌കെട്ടി വിദ്യാര്‍ത്ഥിയുടെ വീട്ടിലേയ്്ക്ക് അയച്ചത് വിവാദമായിരുന്നു. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

‌ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും കുട്ടിയുടെ മാതാപിതാക്കള്‍, സ്‌കൂള്‍ അധികൃതര്‍, സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ആയ, ദ്യക്‌സാക്ഷികള്‍ തുടങ്ങിയവരില്‍ നിന്നാണ് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കും പ്രധാനമായി ആയയ്ക്കും പിഴവ് സംഭവിച്ചതായി അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിദ്ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button