ആലപ്പുഴ: ബാങ്കുകള്‍ കയറിയിറങ്ങിയിട്ടും ദുരിതാശ്വാസം ലഭിക്കാത്ത വി എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് സഹായവുമായി യൂത്ത് ലീഗ്. അഞ്ചു തവണയാണ് എൺപതുകാരിയായ സരോജിനി ഓഫിസുകൾ കയറിയിറങ്ങിയത്. ഒടുവിൽ യൂത്ത് ലീഗ് നേതാക്കളെത്തി പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നൽകി കുടുംബത്തെ ആശ്വസിപ്പിക്കുകയായിരുന്നു. പ്രളയ ദുരിതാശ്വാസമായ പതിനായിരം രൂപ കിട്ടാൻ വി.എസിന്റെ സഹോദരൻ പരേതനായ പുരുഷോത്തമന്റെ ഭാര്യ സരോജിനിയാണ് വില്ലേജ് ഓഫീസ് കയറിയിറങ്ങിയത്. സരോജിനിക്ക് സഹായം നൽകുന്നതിന്റെ ഫോട്ടോ യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഫിറോസ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.
ധനസഹായത്തിന് ചാരിറ്റിയുടെ സ്വഭാവം മാത്രമല്ല ചിലപ്പോള്‍ സമരത്തിന്റെ സ്വഭാവവും ഉണ്ടെന്നും ചിത്രങ്ങള്‍ സംസാരിക്കാറില്ല. പക്ഷേ ഈ ചിത്രത്തിന് സംസാരിക്കാനാകുമെന്നും ഫിറോസ് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ധനസഹായത്തിന് ചാരിറ്റിയുടെ സ്വഭാവം മാത്രമല്ല ചിലപ്പോൾ സമരത്തിന്റെ സ്വഭാവവും ഉണ്ടാവും. വി.എസിന്റെ സഹോദര പത്നിക് സർക്കാർ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറിയത് ഒരു സമരമാണ്. പ്രഖ്യാപനങ്ങൾ പാഴ് വാക്കുകളാക്കിയ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സമരം….
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം കിട്ടിയപ്പോൾ ജനങ്ങളെ മറന്ന വി.എസിനോടുള്ള സമരം…
പ്രളയത്തിന്റെ പേരിൽ ഊരു തെണ്ടുന്ന മന്ത്രിമാരോടുള്ള സമരം…
പ്രളയം പറഞ്ഞ് പിരിച്ചെടുത്ത തുക അനർഹർക്ക് വിതരണം ചെയ്ത ഭരണ കൂടത്തോടുള്ള സമരം….
സാധാരണ, ചിത്രങ്ങൾ സംസാരിക്കാറില്ല. പക്ഷേ ഈ ചിത്രത്തിന് സംസാരിക്കാനാവും. അധികാരത്തിന്റെ മത്തിൽ ബധിരരായവരുടെ കർണ്ണങ്ങളിൽ അതു തുളച്ചു കയറും.
Post Your Comments