കോട്ടയം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതു മുതല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയവരില്‍ ഒരാളായിരുന്നു എഴുത്തുകാരിയായ ശാരദക്കുട്ടി. വിഷയത്തില്‍ ശാരദക്കുട്ടി ഫേസബുക്കില്‍ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ എത്തിയിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ഗുണ്ടകളുടെ ആക്രമണത്തെ കുറിച്ചാണ് അവരുടെ പുതിയ പോസ്റ്റ്. ഉള്ളില്‍ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്. വായിലൂടെ വമിക്കുന്നത് മാലിന്യമാണെന്നറിയാത്തത് അവരുടെ അജ്ഞതയെന്നു മാത്രം മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായാല്‍ മതി എന്ന് ശാരദക്കുട്ടി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
നിരന്തര പ്രകോപനങ്ങളിലൂടെ സംഘപരിവാറിലെ ഒരു വിഭാഗം സൈബര്‍ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ് അവരെ വിമലീകരിച്ചെടുക്കുക എന്നതുകൂടി നമ്മുടെ മനോഹരവും ദൃഢവുമായ വലിയ ഉത്തരവാദിത്വമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു സഖികളേ…
നമ്മുടെ വാക്കുകള്‍ അവര്‍ക്ക് സ്വന്തംഉള്ളിലെ മാലിന്യം പുറന്തള്ളിക്കളയാനുള്ള വിരേചനൗഷധമാകണം..അവര്‍ നമ്മുടെ സഹോദരന്മാരാണ്. അവര്‍ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്.
ഉള്ളില്‍ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്. വായിലൂടെ വമിക്കുന്നത് മാലിന്യമാണെന്നറിയാത്തത് അവരുടെ അജ്ഞതയെന്നു മാത്രം മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായാല്‍ മതി.
Post Your Comments