വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചിട്ടും കറണ്ട് ബില്ലില്‍ കുറവൊന്നുമില്ലെന്ന് പരാതി പറയുന്ന മിക്കവരും നമുക്ക് ചുറ്റും തന്നെയുണ്ട്. അധികം വൈദ്യുതി ചിലവില്ലാത്ത, വളരെ കുറച്ചു പേര്‍ താമസിക്കുന്ന വീടുകളില്‍ നിന്നുപോലും ഇത്തരം പരാതികള്‍ ഉണ്ടാവാറുണ്ട്. എന്താ സംഭവം, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാ മതി. വീട്ടിലെ മീറ്റര്‍ ബോര്‍ഡിലെ മെയിന്‍ സ്വിച്ചിന് സംഭവിക്കുന്ന തകരാറുകളാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. മെയിന്‍ സ്വിച്ചിന്റെ ഓപ്പറേറ്റിംഗ് റോഡ് കത്തിപ്പോയത് മൂലം സപ്ളൈ എര്‍ത്താകുന്നതാണ് അനാവശ്യമായി വൈദ്യുതി പാഴാകാന്‍ കാരണം.
ശക്തമായ ഇടിമിന്നലിലാണ് സാധാരണ ഇത് സംഭവിക്കുന്നത്. വയറിംഗ് പ്രശ്നവും മറ്റൊരു കാരണമാണ്. ശരിയായ രീതിയിലല്ല വീട്ടിലെ വയറിംഗ് എങ്കില്‍ അതുവഴിയും വൈദ്യുതി നഷ്ടം ഉണ്ടാകാനിടയുണ്ട്. സ്വിച്ച് ബോര്‍ഡിലെ വയറുകള്‍ പാറ്റ അരിച്ച് വൈദ്യുതി ലീക്ക് ഉണ്ടാകുന്നത് സാധാരണമാണ്. വീട്ടിലെ സ്വിച്ചുകളെല്ലാം ഓഫ് ചെയ്തു കഴിഞ്ഞും മീറ്റര്‍ ഓടുന്നുണ്ടെങ്കില്‍ നല്ലൊരു ഇലക്ട്രീഷ്യനെ കൊണ്ടു തന്നെ ഇത് പരിശോധിപ്പിക്കേണ്ടതാണ്. വീടിന്റെ സുരക്ഷയ്ക്കും ഇത് അത്യാവശ്യമാണ്.
Post Your Comments