ഈ കഴിഞ്ഞ ഒക്ടോബര്‍ 5 ന് യു.എ.ഇ സിവില്‍ ഏവിയേഷന്‍ ദിനത്തില്‍ എമിറേറ്റ്സ് എയര്‍ലെെന്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഷികാ മോറാ അല്‍ മക് റ്റോം എന്ന ദുബായ് രാജകുടുംബത്തിലെ വനിതയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു പെെലറ്റാവുക എന്നത്. നീണ്ട നാളത്തെ പരിശ്രമത്തിനിടയില്‍ അവര്‍ അത് സാധ്യമാക്കി. ദുബായ് രാജകുടുംബത്തില്‍ നിന്നുളള ആദ്യ വനിത പെെലറ്റ് എന്ന ഖ്യാതി നേടുകയും ചെയ്തു. 2015 ലാണ് ഇവര്‍ കേഡറ്റ് പെെലറ്റായി എമിറേറ്റ്സില്‍ തന്റെ പ്രിയ ജോലിക്ക് തുടക്കം കുറിച്ചത്. അതിപ്പോള്‍ വിദേശത്തേക്ക് കുതിച്ചുയരുന്ന യാത്രാവിമാനമായ ബോയിങ്ങ് 777 ലെ ആദ്യ വനിത പെെലറ്റ് ഓഫീസറായി ഷികായെ മാറ്റിയിരിക്കുകയാണ്. ദുബായിലെ റണ്‍വേയിലൂടെ വിമാനം പറത്തിക്കൊണ്ട് അതീവ സന്തോഷത്തോടെ ഷികാ വിഡിയോ കാണുന്ന എല്ലാവര്ക്കും സന്ദേശം നൽകുകയുണ്ടായി. എന്നെപ്പോലെ നിങ്ങള്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടാകാം ആ ലക്ഷ്യങ്ങളെ ക്ഷമയോടെ പിന്തുടരുക. ഒരിക്കലും സ്വപ്നത്തില്‍ നിന്ന് പിന്‍വാങ്ങരുത്. ഉറച്ച പ്രയത്നം നിങ്ങളെ ലക്ഷ്യത്തില്‍ എത്തിക്കുമെന്നും ഷിക വ്യക്തമാക്കി.
Post Your Comments