CricketLatest NewsNews

ചൂടൻ സ്വഭാവം കുറയ്ക്കാൻ സഹായിച്ചത് സസ്യാഹാരം എന്ന് വിരാട് കൊഹ്‌ലി

താനിപ്പോൾ ഒരു വീഗൻ ആയി എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി പറയുന്നത്.

രാജ്‌കോട്ട്:  താനിപ്പോൾ ഒരു വീഗൻ ആയി എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി പറയുന്നത്. പാലും മുട്ടയും മാംസവും ഒഴിവാക്കിയുള്ള ഭക്ഷണ രീതി ശീലമാക്കിയവർ ആണ് വിഗൻമാർ. ഈ ഭകഷണ ശീലം തന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം പറയുന്നു.

സസ്യാഹാരം ഉപയോഗിച്ച് തുടങ്ങിയത് മുതൽ തന്റെ ദേഷ്യം വരുന്ന സ്വഭാവത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കൊഹ്‌ലിയുടെ ദേഷ്യം എല്ലവർക്കും അറിയാവുന്ന ഒരു കാര്യമാണ്. പലപ്പോഴും മത്സരത്തിന് ഇടയിൽ കാണികൾ ഇത് കണ്ടിട്ടുമുണ്ട്.

കളിയില്‍ ഇപ്പോള്‍ കൂടുതലായി ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താനാവുന്നുണ്ടെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പ്രോട്ടീന്‍ ഷേക്കുകളും, പച്ചക്കറികളും, സോയയുമാണ്‌ ഇന്ത്യന്‍ ക്യാപ്ടന്റെ ഡയറ്റില്‍ ഉള്ളത്.

കോഹ്‌ലിക്ക് ഒപ്പം ഭാര്യ അനുഷ്‌കയും സസ്യാഹാരം ഉപയോഗിച്ച് തുടങ്ങി എന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button