സംഗീതപ്രണയികളുടെ മനസിന് ഒരു ആഘാതമായിരുന്നു ബാലഭാസ്കറിന്റെ മരണം. ബാലഭാസ്കർ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടെ വീഡിയോകൾ സുഹൃത്തുക്കൾ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ബാലഭാസ്കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദി തന്റെ സ്വകാര്യ ശേഖരത്തിൽ നിന്നും പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ കണ്ണ് നിറയ്ക്കുന്നത്. ആദ്യമായാണ് തന്റെ പ്രിയപ്പെട്ട മകൾ അച്ഛൻ വേദിയിൽ നിൽക്കുന്നത് കാണുന്നത് എന്ന് പറയുന്ന ബാലഭാസ്‌കർ മകൾക്ക് വേണ്ടി നീലാംബരി രാഗം വായിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.
Post Your Comments