![ACCIDENT DEATH](/wp-content/uploads/2018/10/accident-death.jpg)
ജിദ്ദ: മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ജിദ്ദ സെന്റര്‍ പോയന്റ് ജീവനക്കാരനായ ഷിജാര്‍ (41) ആണ് മരിച്ചത്. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് ഷിജാര്‍ മന്‍സിലില്‍ ഷേഖ് മുതാറിന്റെ മകനാണ്. ശനിയാഴ്ച ഉച്ചക്ക് അല്‍ഖുംറയില്‍വെച്ച് ഷിജാര്‍ സഞ്ചരിച്ചിരുന്ന ഡയന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
15 വര്‍ഷത്തിലേറെയായി ഷിജാര്‍ ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഹൈറി. ഭാര്യ: ബുഷ്‌റ. മക്കള്‍: ഷിഫ, ഷിഹ, ദിയാന്‍. സജീര്‍ സഹോദരനാണ്. മൃതദേഹം മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments