മുംബൈ: മഹാരാഷ്ട്രയില്‍ ഹുക്കാ പാര്‍ലറുകളുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഹുക്കാ പാര്‍ലര്‍ നിരോധനം സംബന്ധിച്ച് ഏപ്രിലില്‍ സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നിരോധനം നിലവില്‍ വന്നതായി സര്‍ക്കാര്‍ വ്യാഴാഴ്ച വിജ്ഞാപനമിറക്കിയത്. നിരോധനം നടപ്പാക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. നേരത്തെ ഹുക്കാ പാര്‍ലറുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് ആഭ്യന്തര വകുപ്പ് ആലോചിച്ചതെങ്കിലും 2017 ഡിസംബറില്‍ 14 പേരുടെ മരിക്കാനിടയാക്കിയ കമല മില്‍സ് അഗ്‌നിബാധയുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായ നിരോധനം തന്നെ കൊണ്ടുവരാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡനവീസ് നിര്‍ദേശിക്കുകയായിരുന്നു.
നിരോധനം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവുശിക്ഷയും ചുമത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലിരുന്ന സിഗരറ്റ്സ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ട്സ് (പ്രൊഹിബിഷന്‍ ഓഫ് അഡ്വര്‍ടൈസ്മെന്റ് ആന്റ് റെഗുലേഷന്‍ ഓഫ് ട്രേഷ് ആന്റ് കൊമേഴ്സ്, പ്രൊഡക്ഷന്‍ സപ്ലൈ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ) ആട്സ് 2003ല്‍ ഭേദഗതി വരുത്തിയാണ് ഹുക്കാ പാര്‍ലര്‍ നിരോധനം കൊണ്ടുവന്നത്. മുന്‍പ് ഗുജറാത്തില്‍ ഹുക്കാ പാര്‍ലര്‍ക്ക് നിരോധനം കൊണ്ടുവന്നിരുന്നു. നിലവില്‍ ഹുക്കാ പാര്‍ലര്‍ നിരോധിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.
Post Your Comments