മുംബൈ: ബേലാപുര്‍ അര്‍ബന്‍ ഹാട്ടില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയില്‍ നാടമന് വിഭവങ്ങളുമായി കേരളത്തില്‍നിന്നുള്ള കുടുംബശ്രീ സംഘം. കേരളത്തില്‍ ഏറ്റവും രുചികരമായ ഭക്ഷണങ്ങാള് കുടുംബശ്രീ മേളയില്‍ എത്തിച്ചത്. വിവിധയിനം പായസങ്ങള്‍, പിടിയും കോഴിക്കറിയും, കപ്പയും മീന്‍കറിയും, ദം ബിരിയാണിയും നാടന്‍ പലഹാരങ്ങളുമെല്ലാം രുചി പൊാലിമ കൂട്ടാന്‍ എത്തിയിട്ടുണ്ടാ.
സിഡ്കോയുടെ കീഴില്‍ ബേലാപുരിലുള്ള അര്‍ബന്‍ ഹാട്ടില്‍ ഗുജറാത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണു കുടുംബശ്രീ ഭക്ഷ്യമേള. അഞ്ചു ജില്ലകളില്‍നിന്നുള്ള 12 അംഗ സംഘമാണു കേരളത്തില്‍നിന്ന് എത്തിയിരിക്കുന്നത്. ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, അലങ്കാരവസ്തുക്കള്‍, എന്നിവയുള്‍പ്പെടെ അന്‍പതോളം സ്റ്റാളുകളാണു ഗുജറാത്തി ഫെസ്റ്റിവലിന്റെ ഭാഗമായുള്ളത്. ഗുജറാത്തി, കോലാപ്പുരി, രാജസ്ഥാനി ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ട്്. രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുവരെയാണു മേള
Post Your Comments