നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട് ആരെങ്കിലും ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക നമ്മളില്‍ പലരിലും കാണും. എത്രയൊക്കെ തവണ പാസ്‌വേർഡ് മാറ്റിയാലും സാങ്കേതികപരമായി ജ്ഞാനമുളളവര്‍ അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന് നാം ഭയപ്പെടുന്നു. എന്നാല്‍ ഇനി ആ പേടി വേണ്ട , ഇങ്ങനെയുളള അവസ്ഥയില്‍ നിന്ന് രക്ഷനേടുന്നതിനും ഫേസ്ബുക്ക് അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായി കേരള പോലീസ് നമ്മോടൊപ്പം ഉണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ ചില നിർദ്ദേശങ്ങൾ സ്ക്രീൻ കാസ്റ്റ് വീഡിയോയിലൂടെ കേരള പോലീസ് വ്യക്തമാക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന
പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ ചില നിർദ്ദേശങ്ങൾ
സ്ക്രീൻ കാസ്റ്റ് വീഡിയോയിലൂടെ നിങ്ങൾക്ക് സമർപ്പിക്കുന്നു.
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഇതിനായി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സെറ്റിങ്‌സ് എടുക്കുക. അതില്‍ സെക്യൂരിറ്റി & ലോഗിന്‍ ടാബ് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. ഡെസ്‌ക് ടോപ്പ്, ഐഓഎസ്, ആന്ഡ്രോ യിഡ് പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. പരിചിതമല്ലാത്ത ഉപകരണങ്ങളില്‍ നിന്നുമുള്ള സൈന്‍ ഇന്‍ ശ്രദ്ധയിൽപ്പെട്ടാൽ അതിനു നേരെ വലതുഭാഗത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ലോഗ് ഔട്ട് ചെയ്യുക.അപരിചിതമായ ഇടങ്ങളില്‍ നിന്നുള്ള ലോഗിന്‍ സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. അത് ഓണ്‍ ആക്കി വെച്ചാല്‍ ഭാവിയില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭിക്കും.
ടു-ഫാക്ടര്‍ ഓതന്റിക്കേഷനിലൂടെ അക്കൗണ്ടിൻ്റെ സുരക്ഷ വർദ്ധിപ്പിക്കാന്‍ കഴിയും.
ഇതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കുറയുന്നു.
എങ്ങനെ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രവര്ത്തനക്ഷമമാക്കാമെന്ന് നോക്കാം.
1. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യുക
2. വലതുവശത്ത് മുകളിലായി കാണുന്ന ത്രികോണ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് സെറ്റിംഗ്‌സ് എടുക്കുക
3. സെക്യൂരിറ്റി & ലോഗിന്‍-മെനുവിൽ പോവുക ഇവിടെ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓപ്ഷൻ
കാണാനാകും
4 .സ്റ്റാർട്ട് ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും അത് ക്ലിക് ചെയ്യുക
5. യൂസ് ടു-ഫാക്ടര്‍ ഓതന്റിക്കേഷനില്‍ ക്ലിക്ക് ചെയ്യുക രണ്ട് രീതിയിലുള്ള വെരിഫിക്കേഷനാണ് ലോഗിന്‍
ചെയ്യുമ്പോള്‍ ഉണ്ടാവുക. ഏത് രീതിയിലുള്ള വെരിഫിക്കേഷന്‍ വേണമെന്ന് തിരഞ്ഞെടുക്കുക. ടെക്‌സ്റ്റ്
മെസ്സേജ് ഓപ്ഷനോ ഗൂഗിള്‍ ഓതന്റിക്കേറ്റര്‍, ഡിയോ മൊബൈല്‍ തുടങ്ങിയ ഓതന്റിക്കേഷന്‍
ആപ്പുകളോ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്.
ടെക്‌സ്റ്റ് മെസ്സേജ് ഓപ്ഷന്‍:
1. ടെക്‌സ്റ്റ് മെസ്സേജ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ വെരിഫിക്കേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലേക്ക് ആറക്ക കോഡ് എസ.എംഎസ് വരും.
2. ഈ കോഡ് സ്‌ക്രീനിൽ കാണുന്ന ബോക്സിൽ എന്റർ ചെയ്യുക.
3. ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രവർത്തനക്ഷമമായതായി കാണിച്ച് മെസ്സേജ് ലഭിക്കുന്നതാണ് .
ഓതന്റിക്കേഷന്‍ ആപ്പ് :
1. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഇല്ലെങ്കിലോ ഈ ഓപ്ഷന്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കിലോ
ഓതന്റിക്കേഷന്‍ ആപ്പ് തിരഞ്ഞെടുക്കുക. ഏതെങ്കിലും ഓതന്റിക്കേഷന്‍ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
2. സ്‌ക്രീനില്‍ കാണുന്ന QR കോഡ് സ്‌കാന്‍ ചെയ്ത് കാണുന്ന കോഡ് ഓതന്റിക്കേഷന്‍ ആപ്പില്‍ അടിക്കുക
3. ആപ്പില്‍ പുതിയൊരു കോഡ് ലഭിക്കും. ആവശ്യപ്പെടുമ്പോള്‍ ഇത് എന്റര്‍ ചെയ്യുക. അതോടെ ടു-ഫാക്ടര്‍
ഓതന്റിക്കേഷന്‍ പ്രവർത്തനസജ്ജമാകും.
നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ പാസ്‌വേഡ് ഉടന്‍ മാറ്റുക……
ഫെയ്‌സ്ബുക്കില്‍ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ പാസ് വേഡുകള്‍ ഉടന്‍ മാറ്റാന്‍ ശ്രദ്ധിക്കുക.
ഇടക്കിടെ പാസ് വേഡ് മാറ്റുന്നതും സങ്കീർണവുമായ പാസ് വേഡുകള്‍ ഉപയോഗിക്കുന്നതുമാണ് ഉചിതം.
Post Your Comments