കോഴിക്കോട്•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പഴയ ചിട്ടകള്‍ തുടരുന്നതാണ് നല്ലതെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പഴമയില്‍ വെള്ളം ചേര്‍ത്താല്‍ പുതുമയാവില്ലെന്ന് പറഞ്ഞ അദ്ദേഹം ശബരിമല ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ആരെയും സര്‍ക്കാര്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
ഋതുമതികളായ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കലാണ് വിശുദ്ധി. അതിന്റെ യുക്തി അളക്കുന്നതില്‍ അര്‍ത്ഥമില്ല. മതവിഷയങ്ങളില്‍ പലതിനും യുക്തിയില്ല. അത് ചടങ്ങുകള്‍ മാത്രമാണെന്നും ഇത് പരിഷ്‌കരിക്കാന്‍ ഇപ്പോള്‍ ശ്രമിക്കേണ്ടെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.
Post Your Comments