കോട്ടയം: കാശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാശ്മീരിനെ പാകിസ്താന്റെ ഭാഗം ആയി കാണിച്ചാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.കൊട്ടാരമറ്റത്തെ ആവേ ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ എടിഎമ്മിനുള്ളിലാണ് കാശ്മീരില്ലാത്ത ഭൂപടം ആദ്യം കണ്ടെത്തിയത്.
കാശ്മീരിന്റെ ഭാഗം പാകിസ്ഥാനൊപ്പം ചേര്‍ത്ത് പാകിസ്ഥാന്‍ പതാകയും ചേര്‍ത്താണ് ഇന്ത്യാ വിരുദ്ധ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് എത്തിയപ്പോൾ പരസ്യം നീക്കം ചെയ്തിരുന്നു. ഭൂപടം എടിഎമ്മിൽ പ്രസിദ്ധീകരിക്കുന്നതിന് ഫോട്ടോയും വീഡിയോയും പോലീസ് ശേഖരിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയും കേസ് എടുക്കണം എന്ന് അദ്ദേഹം പറയുന്നു.
ഈ ഭൂപടം അച്ചടിച്ച എസ്ബിഐ ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം എന്നും അദ്ദേഹം പറയുന്നു.
Post Your Comments