അഹമ്മദാബാദ്: ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നു. ബിഹാറില്‍ കഴിഞ്ഞയാഴ്ച 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് പ്രതിഷേധങ്ങളും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടത്തിനെത്തുടര്ന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട് വിടുന്നത്. ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും തൊഴിലാളികളാണ് ഈക്കൂട്ടത്തില്‍ കൂടുതലും. കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബീഹാര്‍ സ്വദേശി രവീന്ദ്ര സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലെ ഒരു സെറാമിക് ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്തുവന്നിരുന്നത്. താക്കോര്‍ സമുദായത്തില്‍പെട്ട പീഡനത്തിനിരയായ കുട്ടി അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ വഴി വിദ്വേഷമുണ്ടാക്കുന്ന സന്ദേശങ്ങളും മറ്റും പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെ അക്രമങ്ങളും അരങ്ങേറി. ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നേരെ ആക്രമണങ്ങളും നടന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 150 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം തന്നെ യു.പിയിലും ബീഹാറില്‍ നിന്നുമുള്ള തൊഴിലാളികളാണ്. ഗാന്ധിനഗര്‍, അഹമ്മദാബാദ്, പട്ടാന്‍, സബര്‍കാന്ത, മെഹ്സൈന എന്നിവിടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. എല്ലായിടത്തും പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments