തിരുപ്പതി: രാഷ്ട്രീയത്തിലേയ്ക്കിറങ്ങാനൊരുങ്ങി വി.വി ലക്ഷ്മിനാരായണ. സി.ബി.ഐ മുന്‍ ജോയിന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യുമെന്ന് ലക്ഷ്മിനാരായണ വ്യക്തമാക്കി. 1990 ബാച്ച് ഐ.പി.എസ് ഓഫീസറായ ലക്ഷ്മിനാരായണ വിവാദമായ സത്യം അഴിമതിക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹം സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.
കര്‍ഷകരുടെയും നെയ്ത്തുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ദുരവസ്ഥ കണ്ടാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയതെന്നാണ് ലക്ഷ്മിനാരായണ പറഞ്ഞത്. ഗ്രാമങ്ങളുടെ പഴയ ഐശ്വര്യം തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments