അഞ്ചൽ: സാമൂഹ്യവിരുദ്ധർ പെട്ടിക്കട തീവച്ച് നശിപ്പിച്ചു. കരുകോൺ പുല്ലാഞ്ഞിയോട് ലക്ഷം വീട്ടിൽ സുരേന്ദ്രന്റെ പെട്ടിക്കടയാണ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്.
തീയിൽ കടയും, സാധനങ്ങളും പൂർണമായും അഗ്നിയ്ക്ക് ഇരയായി. തീ കത്തുന്നതിനിടെ കടയുടെ മേൽക്കൂരയുടെ ഓടു പൊട്ടുന്ന ശബ്ദം കേട്ടു ഉണർന്ന പരിസരവാസികളാണ് തീ അണച്ചത്. ഏരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments