Latest NewsKerala

തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍ : പത്തനംതിട്ടയിലെ ഹർത്താൽ പുരോഗമിക്കുന്നു

ഇന്ന് പത്തനംതിട്ട ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുകയാണ്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുകയാണ്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.

ഏറ്റവുമൊടുവില്‍ ബിജെപി. മണ്ഡലം ജോ. സെക്രട്ടറിയും ചോറോട് ഗ്രാമപഞ്ചായത്ത് മെമ്ബര്‍ പി. ശ്യാംരാജിനും പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം ഉണ്ടായി. ഇതുകണക്കിലെടുത്താണ് ഹര്‍ത്താല്‍ നടത്താന്‍ ബിജെപി. തീരുമാനിച്ചത്.

ശനിയാഴ്ച രാത്രിയാണ് വടകര നഗരത്തില്‍ ശ്യാംരാജിനുനേരെ അക്രമം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി സിപിഎം-ബിജെപി. പ്രവര്‍ത്തരുടെ വീടുകള്‍ക്കു നേരെ ബോംബേറ് നടന്നു വരികയായിരുന്നു. അക്രമം തുടരുന്ന സാഹചര്യത്തില്‍ അക്രമം തടയുന്നതിനായി സര്‍വകക്ഷി യോഗത്തിനും മറ്റുമുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button