Latest NewsEntertainment

ദിലീപ് സംഘടനയുടെ ഭാഗമല്ല: നടപടി എടുക്കാനാകില്ലെന്ന് ‘അമ്മ’

നിയമോപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്

കൊച്ചി: ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടന്‍ ദിലീപിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാനാവില്ലെന്ന് മോഹല്‍ലാല്‍. ദിലീപ് ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ലെന്നും നടിമാരുടെ ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നുമാണ് ‘അമ്മ’യുടെ നിലപാട്. നിയമോപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത്് ജനറല്‍ ബോഡിയാണെന്നുെ, യോഗം വിളിച്ചു ചേര്‍ക്കുന്നത് വരെ കാത്തിരിയ്ക്കണമെന്ന് കത്ത് നല്‍കിയ നടിമാരോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

ബലാത്സംഗക്കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ വീണ്ടും കത്ത് നല്‍കിയിരുന്നു. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത ദിലീപിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഈ മാസം മാത്രം മൂന്നാമത്തെ കത്താണ് നടിമാര്‍ നല്‍കുന്നത്.

അതേസമയം ജനറല്‍ ബോഡി എപ്പോള്‍ വിളിച്ചു ചേര്‍ക്കാനാാകുമെന്ന്   പറയാനാകില്ലെന്നും, ഈ വിവരം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കുന്നത് വരെ കാത്തിരിയ്ക്കണമെന്ന് കത്ത് നല്‍കിയ നടിമാരോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button