KeralaLatest News

ഹിന്ദുവിന്റെ ആചാരങ്ങള്‍ തല്ലി തകര്‍ക്കരുത്; പെങ്ങളെ ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കല്ലേയെന്ന് അലി അക്ബര്‍

ദൂരെ നിന്ന് കാണുമ്പോഴേ ഹിന്ദുക്കളെ നിങ്ങളുടെ ആചാരങ്ങളുടെ മഹിമ അറിയൂ..... നിങ്ങള്‍ അതറിയാതെ പോകുന്നത് മഹാ കഷ്ടം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അലി അക്ബര്‍. ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കരുതെന്നും ഈ വിഷയത്തില്‍ വാദങ്ങളുടെ മൂര്‍ച്ചകൂട്ടാന്‍ ഒരു പാട് പേര്‍ ഇറങ്ങിയിട്ടുണ്ടെന്നും അവരുടെ ലക്ഷ്യം നാട്ടില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ തകര്‍ക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹിന്ദുവിന്റെ ആചാരങ്ങള്‍ തല്ലി തകര്‍ക്കല്ലേ.
ക്ഷേത്രവും ക്ഷേത്രക്കുളവും, ആലും ആല്‍ത്തറയും, കാവും കാവിലെ സര്‍പ്പങ്ങളും ഹിന്ദുവിന്റെ ആചാരങ്ങളുടെ ഭാഗമാണ് ഒപ്പം പ്രകൃതിയുടെ സംരക്ഷണവുമാണ്…. ആനയൂട്ട് മുതല്‍ മത്സ്യ ഊട്ടും, ഉറുമ്പിനെയൂട്ടുന്നതും മനുഷ്യരെ ഊട്ടുന്നതും ഹിന്ദു ആചാരത്തിന്റെ ഭാഗമായ അന്ന ദാനം തന്നെ.
സൂര്യനെ വണങ്ങി, വായുവിനെ വണങ്ങി ഭൂമിയെയും ജലത്തെയും വണങ്ങി അഗ്നിയിലര്‍പ്പിക്കുന്നതും ഹിന്ദുവിന്റെ പ്രകൃതിയോടുള്ള ആരാധനാ ആചാരങ്ങള്‍ തന്നെ.

ഓണത്തിനൊരുണും, വിഷുവിനൊരു കണിയും കൈനീട്ടവും വിദ്യയ്ക്ക് തുടക്കമിടാന്‍ വിദ്യാരംഭവും, ആയുധത്തെ പൂജിക്കുന്നതും ഹിന്ദുവിന്റെ ആചാരങ്ങള്‍ തന്നെ.ക്ഷാമകാലത്തെടുത്ത് ജനത്തെ പരിപാലിക്കുന്നതിന് വേണ്ടി ദേവതകള്‍ക്ക് പിന്നില്‍ സമ്പത്ത് ശേഖരിച്ച് വയ്ക്കുന്നതും ആചാരം തന്നെ.

ഔഷധികള്‍ക്ക്, പ്രകൃതിക്ക് നാല്‍ക്കാലികള്‍ക്ക്,സകല പ്രാണികള്‍ക്കും കൂടെ രാജാവിനും നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതും ഹിന്ദു ആചാരം തന്നെ. കാലാകാലങ്ങളില്‍ അനാചാരങ്ങളെ തുടച്ചു നീക്കുന്നതും ഹിന്ദു ആചാരങ്ങള്‍ തന്നെ.

രാഗവും താളവും ലയവും,ശ്രുതിയും സ്വരങ്ങളും, സാഹിത്യവും ശാസ്ത്രവും ഹൈന്ദവന്റെ ആചാരങ്ങള്‍ തന്നെ.
ഇനിയുമുണ്ടേറെ പറഞ്ഞു തീര്‍ക്കാനാവാത്ത ആചാരങ്ങള്‍.
അത്താഴ പട്ടിണിക്കാരുണ്ടോ എന്ന് കേട്ടിരുന്നത് ഹിന്ദുവിന്റെ വീടുകളില്‍ നിന്നായിരുന്നു.

ഒരു ആര്‍ത്തവ വട്ടം,ഒരു ശബരിമല, കുഞ്ഞ് കുഞ്ഞു കാര്യങ്ങള്‍ക്കു വേണ്ടി പെങ്ങളെ ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കല്ലേ, മൂര്‍ച്ച കൂട്ടാന്‍ ഒരുപാട് പേരുണ്ടാകും അവരുടെ ലക്ഷ്യം മേല്പറഞ്ഞ ആചാരങ്ങള്‍ മുഴുക്കെ തകര്‍ക്കുക എന്നതാണ്.

ദൂരെ നിന്ന് കാണുമ്പോഴേ ഹിന്ദുക്കളെ നിങ്ങളുടെ ആചാരങ്ങളുടെ മഹിമ അറിയൂ….. നിങ്ങള്‍ അതറിയാതെ പോകുന്നത് മഹാ കഷ്ടം.
വേദത്തില്‍ കലപ്പയ്ക്കും കാളയ്ക്കും ആശ്വാസമുണ്ട്, നീ ഈ മഹാപ്രപഞ്ചത്തില്‍ ഒരണുവാനെന്ന സന്ദേശവുമുണ്ട്. നമിക്കണം ഭാരതാംബയെ.

https://www.facebook.com/photo.php?fbid=10218039386322596&set=a.10207351310527381&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button