തിരുവനന്തപുരം: രാഹുല്‍- മോദി യുദ്ധത്തിന്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്…തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നിര്‍ദേശങ്ങളുമായി അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വന്യക്തമാക്കിയിരിക്കുന്നത്.
അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു- രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍.
അഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. മധ്യപ്രദേശും ഛത്തീസ്ഗഡിലും 15വര്‍ഷം പിന്നിട്ട സര്‍ക്കാരുകളാണ്. തെലങ്കാനയില്‍ കാലാവധി തീരുംമുന്‍പ് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുകയാണ്.
കോണ്‍ഗ്രസിനും ബിജെപിക്കും വളരെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. ഭരണവിരുദ്ധ വികാരം എല്ലായിടത്തുമുണ്ട്. അത് ചൂഷണം ചെയ്താല്‍ കോണ്‍ഗ്രസിന് പുഷ്പം പോലെ ജയിക്കാം.
വിലക്കയറ്റവും പണപ്പെരുപ്പവും നോട്ടുനിരോധനവും ജിഎസ്ടിയും റഫാല്‍ അഴിമതിയും പോലുള്ള വിഷയങ്ങള്‍ വേറെയുമുണ്ട്. ഇതൊക്കെ ഫലപ്രദമായി ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുമോ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പ് മെഷിനറിയും അവസരത്തിനൊത്ത് ഉയരുമോ എന്നേയുള്ളൂ സംശയം.
നാല് സംസ്ഥാനങ്ങളില്‍ വെന്നിക്കൊടി പാറിച്ചാല്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാം. ഇപ്പോള്‍ മടിച്ചു നില്ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ യുപിഎയോട് അടുക്കും. സംഭാവന നല്‍കാന്‍ വ്യവസായികളും തയ്യാറാകും.
രാഹുല്‍- മോദി യുദ്ധത്തിന്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്…
Post Your Comments