Latest NewsNattuvartha

രണ്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കണ്ണൂര്‍ തലശ്ശേരി മമ്പറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക മര്‍ദിച്ചതായി വന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് സ്വമേധയാ കേസെടുത്തു. പരീക്ഷ എഴുതിയില്ല എന്ന കാരണം പറഞ്ഞ് സ്റ്റീല്‍ സ്‌കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈ ഞരമ്പ് മുറിഞ്ഞതായാണ് വാര്‍ത്ത.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ല പൊലീസ് സൂപ്രണ്ട്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button