നേമം : ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. മംഗലപുരം സ്വദേശി സുജിത്ത് എന്നുവിളിക്കുന്ന ഷംനാദാണ് ഹൈദരാബാദിൽ പിടിയിലായത്. ബുധനാഴ്ചയാണ് നരുവാമൂട് കൂരച്ചൽക്കോണം ഗീത ഭവനിൽ സുജാതയെ(42) വെടിവെച്ചാൻകോവിലിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുജിത്തിനൊടൊപ്പം ഒരു മാസം മുമ്പാണ് ഇവർ ഇവിടെ താമസമാക്കിയത്. റെയിൽവേയിലെ ശുചീകരണ വിഭാഗത്തിൽ കരാർ ജീവനക്കാരിയാണ് സുജാത . സംഭവത്തിനു ശേഷം കാണാതായ സുജിത്തിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സുജാതയുടെ വാരിയെല്ലു ചവിട്ടി പൊട്ടിച്ച നിലയിലായിരുന്നു ഇതാണ് മരണകാരണമെന്നാണു കണ്ടെത്തിയത്.
അഞ്ചുവർഷം മുമ്പാണ് ആദ്യ ഭർത്താവായ ബിനുകുമാറിനെ ഉപേക്ഷിച്ച് സുജാത പ്രതിയോടൊപ്പം താമസം തുടങ്ങിയത്. പൂജപ്പുര മഹിളാ മന്ദിരത്തിൽ കഴിയുകയാണ് സുജാതയുടെ രണ്ട് പെൺമക്കൾ . വീട്ടുകാരുമായും ഇവർ ബന്ധപ്പെടാറില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ചു പോലീസ് നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.
Post Your Comments