തലശ്ശേരി: അദ്ധ്യാപികയുടെ മർദ്ദനത്തിൽ ഏഴുവയസുകാരന് പരിക്ക്. കണ്ണൂര്‍ മന്പറത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അധ്യാപികയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത്. പരീക്ഷ എഴുതിയില്ല എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദനം.
സ്റ്റീല്‍ സ്കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈ ഞരമ്പ് മുറിഞ്ഞു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Post Your Comments