News

ബ്രൂവറി വിഷയത്തിൽ കമ്പനികളെക്കുറിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് മന്ത്രി

കോഴിക്കോട്: ബ്രൂവറിക്ക് അപേക്ഷ നല്‍കിയ കമ്പനികളുടെ ആധികാരികത പരിശോധിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. കമ്പനിയുടെ റജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ബ്രൂവറിക്ക് അനുമതി നല്‍കുക. എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ തത്വത്തിലുള്ള അംഗീകാരവും റദ്ദാക്കുമെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കൊച്ചി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ബ്രൂവറി അനുമതി നേടിയ പവര്‍ ഇന്‍ഫ്രാടെക്കിന്റെ ഡല്‍ഹിയിലെ റജിസ്‌ടേര്‍ഡ് മേല്‍വിലാസം അരുണാചല്‍ മുന്‍മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയുടേതെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം വന്നത്.

പവര്‍ ഇന്‍ഫ്രാടെക്കിന്റെ ഡല്‍ഹിയിലെ റജിസ്‌ട്രേറ്റ് മേല്‍വിലാസം അരുണാചല്‍ മുന്‍മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയുടേതാണെന്നായിരുന്നു വാര്‍ത്ത. അവിടെ അങ്ങനെയൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ കമ്പനിയുമായി ബന്ധപ്പെട്ട ആയശവിനിമയങ്ങള്‍ക്ക് ഈ മേല്‍വിലാസം ഉപയോഗിക്കുന്നുവെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഡി 954, സെക്കന്റ് ഫ്‌ലോര്‍, ന്യൂഫ്രണ്ട്‌സ് കോളനി, ഡല്‍ഹി. പവര്‍ ഇന്‍ഫ്ര ടെക്ക് കമ്പനിയുടെ റജിസ്‌ട്രേഡ് വിലാസം ഇതാണ്. എന്നാല്‍ ഒരു ബോര്‍ഡ് പോലും എങ്ങുമില്ല. നാല് നിലകളുള്ള ഈ വമ്പന്‍കെട്ടിടം പക്ഷെ ഒരു സ്വകാര്യവസതിയാണ്.അരുണാചല്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും പുതുച്ചേരി മുന്‍ലഫ്റ്റനന്റ് ഗവര്‍ണറും നിലവില്‍ രാജ്യസഭാംഗവുമായ മുകുട് മിതിയാണ് വീടിന്റെ ഉടമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button