Latest NewsNewsIndia

എബിപി-സി വോട്ടര്‍ സര്‍വെ പ്രകാരം 2019ലും ഇന്ത്യ മോദി ഭരിക്കും

സമാജ്വാദി പാര്‍ട്ടിയുമായോ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുമായോ സഖ്യം ചേര്‍ന്നില്ലെങ്കില്‍ കോണ്‍ഗ്രസ് വലിയ പരാജയം നേരിടേണ്ടി വുമെന്നും സര്‍വെ പറയുന്നു

ന്യൂഡല്‍ഹി: 2019 ലെ തിരഞ്ഞെടുപ്പിലും എന്‍ഡിഎ വമ്പന്‍ വിജയം നേടുമെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്നും സര്‍വെ റിപ്പോര്‍ട്ട്. എബിപി-സി നടത്തിയ സര്‍വെയിലാണ് ഇക്കാര്യം പുറത്തുവന്നത്. വോട്ടിനത്തില്‍ 38 ശതമാനം നേടി 276 സീറ്റോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വെ പറയുന്നത്.

യുപിഎ 25 ശമാനം വോട്ടോടെ 112 സീറ്റും മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം ദവോട്ടോടെ 115 സീറ്റുകള്‍ നേടുമെന്നും സര്‍വെ പറയുന്നു. പഞ്ചാബിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും യിപിഎ വിജയിക്കും എന്നാണ് സര്‍വെ പറയുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള മുന്നണികള്‍ തൂത്തുവാരും. സമാജ്വാദി പാര്‍ട്ടിയുമായോ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുമായോ സഖ്യം ചേര്‍ന്നില്ലെങ്കില്‍ കോണ്‍ഗ്രസ് വലിയ പരാജയം നേരിടേണ്ടി വുമെന്നും സര്‍വെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button