പാറശാല: ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. നെയ്യാറ്റിന്‍കര എന്‍എസ്എസ് യൂണിയന്റെ അടിയന്തര യോഗമാണ് തീരുമാനം എടുത്തത്. എസ്എഫ്ഐ, എബിവിപി സംഘര്‍ഷത്തെ തുടര്‍ന്നാണ് പുതിയ നടപടി.
കോളജില്എസ്എഫ്ഐയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ കോളേജ് പ്രിൻസിപ്പലിന്റെ അനുവാദം കൂടാതെ പോലീസുകാർ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് പ്രയോഗിച്ചിരുന്നു. കോളേജിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ പോലീസ് ക്യാമ്പസ് നിരീക്ഷിക്കുകയാണ്.
Post Your Comments