മുംബൈ : കനത്ത നഷ്ടത്തിൽ ഓഹരി വിപണി. സെന്‍സെക്‌സ് 792.17 പോയിന്റ് താഴ്ന്ന് 34,376.99ലും, നിഫ്റ്റി 282.80 പോയന്റ് നഷ്ടത്തില്‍ 10,316.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികളാണ് കൂടുതലും ഇടിഞ്ഞത്. എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 1.50 രൂപ കുറച്ചപ്പോൾ ബാക്കിയുള്ള ഒരു രൂപ എണ്ണക്കമ്പനികള്‍ കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയാന്‍ കാരണം. കൂടാതെ യുഎസ് ട്രഷറി ആദായം ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതും വിപണികളെ ആഗോള വ്യാപകമായി ബാധിച്ചു.
ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ഗെയില്‍, റിലയന്‍സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലും ക്ലോസ്സ് ചെയ്തു.
Post Your Comments