![](/wp-content/uploads/2018/10/malayalam-image.jpg)
തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അനുകൂലിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സഭയുടെ ആക്ഷേപം നേരിട്ട സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ കേരള വനിതാ കമ്മീഷനില്‍ പരാതി നല്‍കി. വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയിനിന്റെ നിര്‍ദ്ദേശപ്രകാരം പരാതിയില്‍ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും മാനന്തവാടി എഫ്സിസി തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയിലുണ്ട്. ഒരു പ്രമുഖ പത്രത്തില്‍ ഈ വാര്‍ത്താകുറിപ്പ് അതേപടി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാനും ഭയപ്പെടുത്താനും എഫ്സിസി പ്രൊവിന്‍ഷ്യല്‍ സംഘം ശ്രമിക്കുകയാണെന്നും പരാതിയില്‍ അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ സന്യാസ സഭയില്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിസ്റ്റര്‍ ലൂസി പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments