താനൂര്‍: മലപ്പുറത്തെ നടുക്കിയ കൊലപാതകമാണ് സവാദിന്റേത്. പ്രവാസി കാമുകനൊപ്പം ജീവിക്കാന്‍ സവാദിനെ വെട്ടിനുറുക്കാന്‍ കൂട്ടു നിന്നപ്പോള്‍ സൗജത്ത് ഓര്‍ത്തില്ല, നൊന്തു പ്രസവിച്ച നാല് മക്കളുടെ ഭാവി ഇരുട്ട് നിറഞ്ഞ ജീവിതത്തിലേയ്ക്ക് എന്ന്.സ്‌നേഹിച്ച് കൊതി തീരും മുന്‍പെ പിതാവിന്റെ വേര്‍പാട് ഈ നാല് മക്കള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. അതോടൊപ്പം പിതാവിന്റെ വകവരുത്തിയതില്‍ മാതാവ് ജയിലിലേയ്ക്കും. മരണ ശേഷം കുട്ടികളെ പിതാവിന്റെ വീട്ടുകാര്‍ കൂടെ കൂട്ടി.
ഇത് താത്കാലിക ആശ്വാസം പകരുന്നു. പക്ഷേ അച്ഛന്റെയും അമ്മയുടെയും ഇല്ലായ്മ കുട്ടികള്‍ക്ക് എന്നും തീരാ നഷ്ടമായി തീരും. പ്രവാസിയായ യുവാവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് സവാദിനെ അതിക്രൂരമായി കൊലപ്പടുത്തിയത്. ഷര്‍ജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി എന്നിവരാണ് പിതാവിന്റെ വേര്‍പാടോടെ ചോദ്യചിഹ്നമായി നിലനില്‍ക്കുന്നത്. ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞപ്പോള്‍ പ്രദേശവാസികളും വീട്ടുകാരും ഞെട്ടലോടെയാണ് യാഥാര്‍ത്ഥ്യത്തെ ഉള്‍കൊണ്ടത്.
സ്വന്തം മക്കള്‍ക്കൊപ്പം ഉറങ്ങി കിടക്കുമ്പോഴാണ് സവാദിനെ അക്രമി വെട്ടി നുറുക്കിയത്. ചോരയില്‍ കുളിച്ച് കിടക്കുന്ന പിതാവിനെയാണ് മകള്‍ ഉണരുമ്പോള്‍ കണ്ടത്. ആ കാഴ്ച ഇന്നും എന്നും പേടിപ്പെടുത്തുന്ന ഓര്‍മയായി നിലകൊള്ളുകയാണ്. സ്വന്തം പിതാവിനെ ഇല്ലാതാക്കിയത് ഉമ്മ തന്നെയാണെന്ന് അറിഞ്ഞതോടെ കുഞ്ഞുങ്ങളുടെ മനസിന് ഇരട്ടി വേദനയാണ് നല്‍കിയത്. ഉമ്മയുടെ മാറ്റം കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസമാണ് സവാദിനെ ഉറക്കത്തില്‍ വെട്ടി നുറുക്കിയത്. അക്രമിയ്ക്കായി ഭാര്യ അടുക്കള വാതിലും തുറന്ന് ഇട്ടു കൊടുത്തിരുന്നു.
കൊലപാതകം നടത്തുമ്പോള്‍ മക്കള്‍ ഉറങ്ങിയോ എന്ന് സൗജത്ത് ഉറപ്പു വരുത്തിയിരുന്നു. സവാദിന്റെ കരച്ചില്‍ കേട്ട് തൊട്ടടുത്ത് കിടന്ന മകള്‍ ഉണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയെ മുറിയ്ക്കുള്ളില്‍ സൗജത്ത് പൂട്ടിയിടുകയായിരുന്നു. തലയ്ക്കടിച്ചും കഴുത്തറുത്തുമാണ് സവാദിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാര്യ സൗജത്തി(27)നെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ താനൂര്‍ ഓമറ്റപ്പുഴ സ്വദേശി ബഷീര്‍(40) കൊലപാതകത്തിനുശേഷം ദുബായിലേക്കു കടന്നതായി പോലീസ് പറഞ്ഞു.
Post Your Comments