Latest NewsKerala

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരു ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കരുത്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതോടെ ആഅതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സംസ്ഥാനത്ത് കൊഴുക്കുന്നത്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍ത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഉയര്‍ന്നുവന്നു. ഇതില്‍ രൂക്ഷമായ പ്രതികരണവുമായാണ് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തുവന്നിരിക്കുന്നത്.

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിന മനസുമായി അതേക്കുറിച്ച് പുളിച്ച് തേട്ടുന്ന ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയല്ല വേണ്ടതെന്നും ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസോടെ തീരുമാനിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഭക്തകള്‍ ആര്‍ത്തവമില്ലായ്മ അനുഗ്രഹമായി കാണണമെന്നും ചികിത്സയ്‌ക്കൊന്നും പോകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശാരക്കുട്ടിയുടെ പരിഹാസം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button