Latest NewsKerala

ശബരിഗിരിയിൽ ജലനിരപ്പ് 75% മാത്രം ; ആശങ്ക വേണ്ടെന്ന് അധികൃതർ

സീതത്തോട് : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ നിരവധി ഡാമുകൾ തുറന്നുവിട്ടു. എന്നാൽ ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകളിലെ ജലനിരപ്പ് 75% മാത്രമാണുള്ളത് അതുകൊണ്ട് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അണക്കെട്ടുകളുടെ ഷട്ടറുകൾക്കു സമീപം വെള്ളം എത്തണമെങ്കിൽ കനത്ത മഴ ദിവസങ്ങളോളം പെയ്യണം. ശബരിഗിരി പദ്ധതിയുടെ കക്കി– ആനത്തോട് അണക്കെട്ടിൽ 974.924 മീറ്ററും പമ്പയിൽ 975.6 മീറ്ററുമാണു ജലനിരപ്പ്. കക്കാട് ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതോൽപാദനം നടന്നാൽ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴും. പമ്പയിൽ 17 മില്ലിമീറ്ററും കക്കിയിൽ 18 മില്ലിമീറ്ററും മഴ പെയ്തെങ്കിലും 7.366 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ് ഒഴുകി എത്തിയത്.

ഇന്നലെ വൈകിട്ട് 3നു മൂഴിയാർ, ആനത്തോട്, പമ്പാ അണക്കെട്ടുകളുടെ ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. പമ്പ അണക്കെട്ടിൽ ഷട്ടറിനു സമീപം വെള്ളം എത്തണമെങ്കിൽ 5.5 മീറ്റർ ജലനിരപ്പ് ഉയരണം. ആനത്തോട്ടിൽ 44 സെന്റിമീറ്റർ കൂടി വെള്ളം ഉയർന്നെങ്കിൽ മാത്രമേ ഷട്ടറിനടുത്തെത്തൂ. ദിവസം ശരാശരി 150 മില്ലിമീറ്റർ മഴ തോരാതെ പെയ്താൽ മാത്രമേ ഒരാഴ്ചയ്ക്കുള്ളിൽ അണക്കെട്ട് നിറയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button