![muslim-leaguet](/wp-content/uploads/2017/02/muslim-leaguet-2.jpg)
കോഴിക്കോട്: ബ്രൂവറി, ഡിസ്റ്റിലറികള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പേരാമ്പ്ര എക്സൈസ് ഓഫീസിലേക്കായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. പോലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. പോലീസ് വാഹനങ്ങള്‍ക്കുനേരെയും കല്ലേറുണ്ടായി.
ഇതേതുടര്‍ന്നു പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ബ്രൂവറി വിവാദങ്ങൾക്ക് പിറകെവിവിധ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കത്തിപ്പുകയുകയാണ്.
Post Your Comments