കര്‍ണാടക: വിദ്യാര്‍ഥികളെ ലൈംഗിക പീഡനത്തിരയാക്കിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍ബുര്‍ഗിയിലെ ഗവര്‍ണമെന്റ് ഗേള്‍സ് ഹൈ സ്കൂളിലെ പി.ടി അധ്യാപകനായ ബസവരാജാണ് അറസ്റ്റിലായത്. പോസ്കോ ആക്ട് പ്രകാരമാണ് ബസവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശിശുക്ഷേമ കമ്മിറ്റിയും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. അനാഥാലയത്തില്‍ നിന്ന് സ്കൂളിലേക്ക് വരുന്ന നാല് കുട്ടികളാണ് അധ്യാപകന് ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചൊദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി.
Post Your Comments