ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് ബോട്ടുകളും 800 മത്സ്യത്തൊഴിലാളികളെയും തിരിച്ചുകൊണ്ടു വരാന്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് കോസ്റ്റ്ഗാര്‍ഡിനും നേവിക്കും നിര്‍ദേശം നല്കി.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷ്ബ്ദമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അകപ്പെട്ടു പോയവരെ രക്ഷിക്കാനുള്ള ഈ നീക്കം. തമിഴ്നാട്ടില്‍ നിന്നു പോയവര്‍ ഇതുവരെയും തിരിച്ചത്തിയിട്ടില്ല.
പോയ 800 പേര് തിരികെ എത്തയിട്ടില്ലാത്ത സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം തേടിയത്. അതേസമയം കേരളത്തില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ എല്ലാ മത്സ്യത്തൊഴിലാളികളും തിരിച്ചെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments