തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടു വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നു ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്. വിശ്വാസികളായ യുവതികൾ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയ്ക്കു ദർശനത്തിനായി പോകില്ല. പുറത്തുനിന്നുള്ള സ്ത്രീകളെ ഇറക്കി മലകയറ്റാൻ ശ്രമിച്ചാൽ അവരെ വിശ്വാസിസമൂഹം നേരിടും.
പുരുഷന്മാരെക്കാൾ കൂടുതൽ ഇക്കാര്യത്തിൽ വൈകാരികമായി പ്രതികരിച്ചിരിക്കുന്നതു സ്ത്രീകളാണ്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ദേവസ്വം ബോർഡ് പൂർണമായും സർക്കാരിന്റെ ഉപകരണം മാത്രമായി പ്രവർത്തിക്കുകയാണ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആരുമായും ദേവസ്വം ബോർഡ് ചർച്ചയ്ക്കു തയാറായിട്ടില്ല. ബോർഡിന്റെ പ്രസക്തി നഷ്ടമായ സാഹചര്യത്തിൽ പ്രസിഡന്റ് രാജിവയ്ക്കണം.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments