KeralaLatest NewsIndia

ലക്ഷ്മിക്ക് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍, ബാലഭാസ്കർ മരണത്തിനു മുൻപ് ഡോക്ടറോട് സംസാരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നു ഇന്നലെ തന്നെ വാർത്തകൾ വന്നിരുന്നു. ലക്ഷ്മിക്ക് എല്ലാം കേൾക്കാനും അറിയാനും കഴിയുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ ആയതിനാൽ ഉപകരണങ്ങൾ കാരണം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററിലാണ്. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുണ്ട്. 

അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്.ലക്ഷ്മിയുടെ തോളിലെ ഞരമ്ബിനു സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ബാലഭാസ്‌കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിക്കാത്തത് ഇതുകൊണ്ടാണ്.

 

ഇതാണ് സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തി സ്റ്റീഫന്‍ ദേവസ്യയും വിശദീകരിക്കുന്നത്.അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല(ജാനി) മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. മരിക്കുന്നതിന് മുമ്ബ് ബാലഭാസ്‌കര്‍ ഡോക്ടറോട് സംസാരിച്ചിരുന്നുവെന്നും സ്റ്റീഫന്‍ പറയുന്നു. രണ്ട് മണിക്കൂര്‍ ഡോക്ടര്‍ ബാലുവിനൊപ്പം ഉണ്ടായിരുന്നു. കോഫി വേണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് മറുപടി നല്‍കി. സമാധാനത്തോടെയാണ് ഇരുന്നത്. 

ഡോക്ടര്‍ ബാലു ചിരിക്കുന്നത് കണ്ടാണ് പോയതെന്നും സ്റ്റീഫൻ ദേവസ്യ പറഞ്ഞു. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭര്‍ത്താവിന്റേയും മരണം ലക്ഷ്മിക്ക് അറിയില്ല. സാവധാനം മാത്രമേ അവരെ കാര്യങ്ങള്‍ ബോധിപ്പിക്കാനാകൂ.കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25 നായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button