തിരുവനന്തപുരം: മുസ്ളീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണൻ. സുന്നി പള്ളികളിൽ അടക്കം സ്ത്രീകളോട് വിവേചനം പാടില്ല. ശബരിമല സ്ത്രീപ്രവേശനത്തില്‍ യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ല. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി പൊടുന്നനെ നടപ്പാക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.ശബരിമലയിൽ യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാലാണ് പ്രതിരോധത്തിലായ സിപിഎം നിലപാട് മയപ്പെടുത്തിയത്.
Post Your Comments