Latest NewsKerala

ശബരിമല വിഷയത്തിൽ പുനഃ പരിശോധനാ ഹർജി നൽകണം; കെ .എം മാണി

കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിധി ദൂര വ്യപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിന് പകരം അടിയന്തിരമായി പുനഃ പരിശോധനാ ഹർജിനൽകാനാണ് സംസ്ഥാന സർക്കാർ തയ്യാറാകേണ്ടതെന്നും കേരളാ കോൺഗ്രസ് (എം ) ചെയർമാൻ കെ എം മാണി.

കേരളാ കോൺഗ്രസ് ജന്മദിനമായ ഒൻപതിന് 11 ന് ഈ വിഷയത്തിൽ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ സർവമത പ്രാർത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിധി നടപ്പാക്കാൻ സർക്കാർ തിരക്കുകൂട്ടേണ്ടതില്ല. സർവ കക്ഷി സമ്മേളനം വിളിച്ചു ചർച്ചയ്ക്ക് തയാറാകണം. പന്തളം രാജകുടുംബം അടക്കം വിശ്വാസികളുടെ പ്രതിനിധികളുമായി ചർച്ച നടത്തണം. എൻ എസ് എസ് ഈ വിഷയത്തിൽ എടുത്തിരിക്കുന്ന നിലപാടിനെ കേരളാ കോൺഗ്രസ് പിന്തുണയ്ക്കും മാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button