
അഹമ്മദാബാദ്: ജയിലില്‍ ഇനി ജേര്‍ണലിസം കോഴ്‌സും. ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ഈ സുവര്‍ണ്ണാവസരം. ഗാന്ധിജി ആരംഭിച്ച നവജീവന്‍ ട്രസ്റ്റാണ് സംഘാടകര്‍. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ജോലി ഉറപ്പുനല്‍കിയതായും അധികൃതർ അറിയിച്ചു. ഗാന്ധിജിയുടെ 150ാം വാര്‍ഷികത്തിനോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. ക്ലാസുകള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും.
പ്രൂഫ് റീഡിങ് കോഴ്‌സാണ് ആദ്യപടിയായി ആരംഭിക്കുന്നത്. തടവുപുള്ളികള്‍ക്ക് മാധ്യമരംഗത്ത് തൊഴില്‍സാധ്യത സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യമാണ് കോഴ്‌സിനുള്ളത്. ആദ്യബാച്ചിലേക്ക് 20പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാധ്യമരംഗത്തെ പ്രമുഖരാകും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസ് ഉണ്ടാകും.
Post Your Comments