ഡല്‍ഹി: വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളില്‍ ആശങ്കയിലാണ് ജനങ്ങള്‍. പ്രിയപ്പെട്ട സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ വിടവാങ്ങിയത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. വാഹനാപകടങ്ങളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി അലൂമിനിയം കോംപസിറ്റ് പാളികള്‍ ഉപയോഗിക്കാം. ബമ്പറിലും മറ്റും ഈ കോംപസിറ്റ് പാളികള്‍ ഉപയോഗിക്കാമെന്ന് സിഎസ്‌ഐആര്‍ ആണ് അറിയിച്ചത്.
സ്ഥാപനത്തിന് കീഴിലുള്ള ഭോപ്പാല്‍ അഡ്വാന്‍സ്ഡ് ആന്‍ഡ് മെറ്റീരിയല്‍സ് പ്രോസസിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച പാളികള്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ സയന്‍സ് ഫെസ്റ്റിവലില്‍ (ഐഐഎസ്എഫ്) പ്രദര്‍ശിപ്പിച്ചു. ഇവയ്ക്ക് സാന്ദ്രതയും ഭാരവും വളരെ കുറവാണെന്ന് സിഎസ്‌ഐആര്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എസ്.കെ.എസ്. റാത്തോഡ് വ്യക്തമാക്കി.
Post Your Comments