
പാറ്റ്ന: യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വിമാനം നിലത്തിറക്കി. പശ്ചിമബംഗാളിലെ ബാഗ്ഡോഗ്രയില്നിന്നും മുംബൈയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് പാറ്റ്ന അടിയന്തരമായി ഇറക്കിയത്. അമര്‍ജിത്ത് ത്രിപാതി എന്ന യാത്രികനാണ് ഹൃദയാഘാതം ഉണ്ടായത്.
അമര്‍ജിത്തിന് പാറ്റ്ന വിമാനത്താവളത്തില്‍ അടിയന്തര ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അമര്‍ജിത്ത് സുരക്ഷിതനാണെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments