Latest NewsInternational

ഇന്റര്‍പോള്‍ മേധാവിയെ കാണാതായി

സെപ്തംബര്‍ 29-നാണ് മെഗ് ഹൊഗ്‌വെ ചൈനയിലേക്ക് പോയത്

ബെയ്ജിംഗ്: അന്താരാഷ്ട്ര കുറ്റാന്വേഷണസംഘടനയായ ഇന്റര്‍പോളിന്റെ മേധാവി മെഗ് ഹൊഗ്‌വെ കാണാതായതായി. ഫ്രാന്‍സിലെ ല്യോണ്‍ എന്ന നഗരത്തിലാണ് ഇന്റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. മെഗിന്റെ ഭാര്യ താമസിക്കുന്നതും അവിടെയാണ്. എന്നാല്‍ ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്കിടെ കാണാതായെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്.

സെപ്തംബര്‍ 29-നാണ് മെഗ് ഹൊഗ്‌വെ ചൈനയിലേക്ക് പോയത്. അതിനുശേഷം മെഗിനെ കുറിച്ച്് വിവരമൊന്നും കിട്ടിയില്ലെന്നാണ് ഭാര്യയുടെ പരാതി. എന്നാല്‍ ഫ്രാന്‍സില്‍ വച്ചല്ല മെഗിനെ കാണാതായെന്നാണ് ഇന്റര്‍പോള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയുടെ റിപ്പോര്‍ട്ട്.

64-കാരനായ മെഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവാണ്. നേരത്തെ ചൈനീസ് പബ്ലിക് സെക്യൂരിറ്റി വകുപ്പിന്റെ സഹമന്ത്രിയായിരുന്നു. ഇന്‍ര്‍പോള്‍ മേധാവിയായി രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button