കൊച്ചി: ശബരിമലയിലെ ഡ്യൂട്ടിയ്ക്ക് കേരള പോലീസിലെ വനിതകൾ വന്നില്ലെങ്കിൽ ഇതര സംസ്ഥാനത്തിൽ നിന്നുള്ള വനിതാ പൊലീസുകാരെ എത്തിക്കാനായി ശ്രമിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ശബരിമലയിലേക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് വനിതാ പൊലീസിനെ നിയോഗിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഒക്ടോബറില്‍ തന്നെ വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments