![MLA ROSHI AUGUSTIN](/wp-content/uploads/2018/10/mla-roshi-augustin.jpg)
ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതില്‍ ബോര്‍ഡ് ആശയകുഴപ്പം ഉണ്ടാക്കിയെന്ന് എംഎല്‍എ റോഷി അഗസ്റ്റിന്‍ . മതിയായ മുന്നറിയിപ്പ് നല്‍കാതെയാണ് ഡാം തുറക്കാന്‍ പോകുന്നത്. ഡാം തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കണം. ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും സമയം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡാമുകളുടെ ഷട്ടര്‍ രാവിലെ തുറക്കുന്നതിനെതിരെയാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇന്ന് രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന വിവരം ജനം അറിഞ്ഞിട്ടില്ല. അനൗണ്‍സ്‌മെന്റ് നടത്തുന്നതില്‍ ഗുരുത വീഴ്ചയുണ്ടെന്നും
എംഎല്‍എ കുറ്റപ്പെടുത്തി. ബോര്‍ഡ് ജനങ്ങളുടെ ജീവനും സ്വത്തിനും വില നല്‍കുന്നില്ല. കളക്ടറേയും ജനപ്രതിനിധികളെയും തീരുമാനങ്ങള്‍ അറിയിക്കുന്നില്ലെന്നും റോഷി അഗസ്റ്റിന്‍ ആരോപിച്ചു.
Post Your Comments