ന്യൂഡല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യക്കും മകനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിക്കും മുന്‍ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവിനുമാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേല്‍ ജാമ്യം നേടിയത്.
പട്യാലഹൗസ് കോടതിയാണ് കേസില്‍ ഇരുകക്ഷികള്‍ക്കും ഇടക്കാല ജാമ്യം നല്‍കിയത്. കേസില്‍ ലാലു പ്രസാദിനെ നവംബര്‍ 19ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കും. ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് പുരി, റാഞ്ചി എന്നിവിടങ്ങളിലെ റെയില്‍വേ ഉടമസ്ഥതിയിലുള്ള രണ്ടു ബിഎന്‍ആര്‍ ഹോട്ടലുകള്‍ സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഇതിന് പ്രതിഫലമായി ലാലു കുടുംബത്തിന് പട്‌നയില്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം ലഭിച്ചെന്നാണ് സിബിഐയുടെ കേസ്.
Post Your Comments