ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉച്ചക്ക്ക് 12.30 ന് മാധ്യമങ്ങളെ കണ്ടേക്കും. പ്രഖ്യാപനം വരുന്നതോടെ ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.
2008 മുതല്‍ മിസോറാം കോണ്‍ഗ്രസ് ഭരണത്തിലാണ്. നിലവില്‍ കോണ്‍ഗ്രസിന് 34 സീറ്റുകളുണ്ടിവിടെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബി.ജെ.പിയാണ് അധികാരത്തില്‍. മിസോറം സഭയുടെ കാലാവധി ഡിസംബര്‍ 15നാണ് അവസാനിക്കുക. 40 അംഗങ്ങളാണ് നിയമസഭയിലുള്ളത്.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയ്ക്ക് ജനുവരി അഞ്ചുവരെ കാലാവധിയുണ്ട്. 230 അംഗ മധ്യപ്രദേശ് നിയമസഭയുടെ കാലാവധി ജനുവരി ഏഴിന് അവസാനിക്കും. 200 അംഗ രാജസ്ഥാന്‍ നിയമസഭയ്ക്ക് ജനുവരി 20 വരെയാണ് കാലാവധി. രാഷ്ട്രീയമായി അനുകൂല സാഹചര്യം പരിഗണിച്ച് തെലങ്കാന നിയമസഭ സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. നിലവില്‍ കെ.ചന്ദ്രശേഖര റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്.
Post Your Comments