Latest NewsKerala

30 വയസ്സില്‍ താഴെയുള്ളവരുടെ ‘യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍’ 36 കാരനായ നടന്‍ പൃഥ്വിരാജിനെയും യുവജനക്ഷേമ ബോര്‍ഡ് അംഗമാക്കി

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചി : ജില്ലാ യുവജനക്ഷേമ കേന്ദ്രത്തിന്റെ കേരള യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ നടന്‍ പൃഥ്വിരാജും അംഗമായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയാണ് പൃഥ്വിരാജ് സേനയില്‍ അംഗമായത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും യുവതീയുവാക്കളുടെ സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന വൊളന്റിയര്‍ സേനയാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സ്.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.സന്നദ്ധതയും കഴിവുമുള്ള 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരുലക്ഷം യുവജനങ്ങളെ തെരഞ്ഞെടുത്താണ് സേന രൂപവല്‍ക്കരിക്കുക. ഇതില്‍ നിന്ന് ശാരീരിക ക്ഷമതയും അര്‍പ്പണ ബോധവുമുള്ള 100 യുവജനങ്ങളെ വീതം ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിലും പരിശീലനം നല്‍കും.

എന്നാൽ പ്രിഥ്വി രാജിന് 36 വയസ്സുള്ളത് കൊണ്ട് തന്നെ ഈ വിഷയത്തിലും പതിവ് പോലെ ചിന്താ ജെറോം ട്രോൾ നേരിടുകയാണ്. http://volunteer.ksywb.in എന്നതാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ ചേരുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button